Today we discuss -" Passive Euthanasia"(Mercy Killing). Dr. Jayaprakash, B.R.P. Bhaskar, Fr.Paul Thelakkattu, Adv. Sivan Madathil will be in our discussion. Do watch the programme and comment on it.
നിലവിൽ ഒരാളെ വധിയ്ക്കുവാനുള്ള അവകാശം അയാൾക്കുതന്നെ ഇല്ല.ഒരാൾക്ക് മറ്റൊരാളെ കൊല്ലാനും അവകാശമില്ല. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്ന കുറ്റവാളികളെ മാത്രമേ നിലവിൽ വധിയ്ക്കാൻ കഴിയൂ. അതുതന്നെ നീതിപീഠമാണ് തീരുമാനിച്ച് നടപ്പിലാക്കുന്നത്. ദയാവധം സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പരിഗണിയ്ക്കേണ്ടതുണ്ട്. എത്ര വേദന അനുഭവിക്കുന്ന രോഗിയാണെങ്കിലും അവസാന നിമിഷം വരെ ആ രോഗിയുടെ രോഗം മാറ്റി ജീവൻ നിലനിർത്തുക എന്നതാണ് ഡോക്ടറുടെ ധർമ്മം. അതുകൊണ്ട് വേദന സഹിക്കവയ്യാതെ രോഗിതന്നെ ആവശ്യപ്പെട്ടാലും ഒരു ഡോക്ടർക്ക് അത് ചെയ്യാൻ പാടുള്ളതല്ല. ജീവച്ഛവം പോലെ കിടക്കുന്ന ഒരാളെ സംബന്ധിച്ച് മറ്റാരെങ്കിലുമായിരിക്കും ആ രോഗിയ്ക്ക് ദയാവധം ആവശ്യപ്പെടുക. അങ്ങനെ ഒരു ആവശ്യം അടുത്ത ബന്ധുക്കൾക്ക് പോലും ആവശ്യപ്പെടാവുന്നതല്ല. മാത്രവുമല്ല മിണ്ടാൻ പോലും ആകാതെ കിടക്കുന്ന രോഗി ഒരുപക്ഷെ ഉള്ളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ? എങ്കിൽ ദയാവധം ചെയ്യുന്നത് ക്രൂരതയല്ലേ? വേദനകൊണ്ടൊരാൾ മരണം ആവശ്യപ്പെട്ടാലും അത് ആ വേദനയുടെ കാഠിന്യം കൊണ്ടായിരിക്കും മരണം യാചിക്കുക. അല്ലാതെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടായിരിക്കില്ല. എല്ലാത്തിലുമുപരി എത്രമാറാ രോഗമായിരുന്നാലും അതിൽ നിന്ന് മോചനം നേടുന്ന മെഡിക്കൽ സർപ്രൈസിനുള്ള സാദ്ധ്യത തള്ളിക്കള്യാനാകില്ല. ദയാവധം അനുവദിച്ചാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതുമാണ്. അപ്പോൾ ചുരുക്കത്തിൽ ദയാവധം ഒരുതരത്തിലും ന്യായീകരിക്കപ്പെടാൻ പറ്റാത്ത ഒന്നായി തീരുന്നു.എന്നാൽ ചിലർ രോഗപീഡയും വേദനയും കാരണം സ്വയം ജീവനൊടുക്കുന്ന എത്രയെങ്കിലും അനുഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ട് താനും! ഒരുപക്ഷെ ഭാവിയിൽ ദയാവധം അനുവദിക്കുന്നതിന് നിയമം ഉണ്ടാക്കുന്നെങ്കിൽ തന്നെ ദയാവധം ആവശ്യപ്പെടുന്നത് പരിഗണിക്കാവുന്നതാണോ എന്ന് പരിശോധിക്കുന്നതിനും ദയാവധം ശുപാർശ ചെയ്യുന്നതിനും വിദഗ്ദ്ധ ഡോക്ടർമാർ, മനുഷ്യാവകാശ പ്രവർത്തകർ,ന്യായാധിപന്മാർ, നിയമ വിദഗ്ദ്ധർ, ജനപ്രതിനിധികൾ, രോഗിയുടെ അടുത്ത ബന്ധുക്കൾ, രോഗിയുടെ സുഹൃത്തുക്കൾ എന്നിവർ അടങ്ങുന്ന വിശാലമായ ഒരു സമിതി രൂപീകരിച്ച് പരിശോധിച്ചും ചർച്ചചെയ്തും തീരുമാനം എടുക്കേണ്ട ഒന്നാണ്. കാരണം ജീവൻ അത്ര വിലപ്പെട്ടതാണ്. വേദനിക്കുന്ന രോഗി വേദന കൊണ്ടു പുളഞ്ഞാലും ജീവിക്കും വരെ ജീവിക്കട്ടെ എന്ന് കരുതുന്നതു തന്നെയാണ് നല്ലത്. ഏത് സാഹചര്യത്തിലായാലും ആർക്കും മറ്റുള്ളവരുടെ ജീവന് ഭീഷണി അല്ലാത്ത ഒരാളെ കൊല്ലുകയെന്നൊക്കെ പറഞ്ഞാൽ? ഒരുപാടുപേരുടെ മരണത്തിനിടവരുത്തിയ ഒരു കൊലപാതകിയെ തൂക്കിക്കൊല്ലാൻ വിധിക്കുന്നത് മനസിലാക്കാം. വധശിക്ഷതന്നെ നിലനിർത്തണോ ഉപേക്ഷിക്കണോ എന്ന ചർച്ചയും ഒരു വശത്ത് നടക്കുന്നുണ്ട് എന്നിരിക്കെ നമുക്ക് ദയാവധം വേണ്ടെന്ന് വിചാരിക്കുന്നത് തന്നെയാകും നല്ലത്!

ReplyDeleteI do not agree with mercy killing. A humanist cannot think about any type of mercy killing. Life is very valuable one even though it is painful!
ReplyDeleteവാർത്തകളോട് പ്രേക്ഷകർക്ക് പ്രതികരിക്കാൻ കഴിയുന്ന ഈ ബ്ലോഗിന് ആശംസകൾ!
ReplyDelete