Monday, March 14, 2011

Judgement on Pamolien case

Today we disscuss -"Judgement on Pamolien case". Joseph Vazhakkan. V.S.Sunil Kumar M.L.A, Adv. Sivan Madathil, M.T.Ramesh will be in our discussion. Do watch the programme and comment on it.

1 comment:

  1. കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിൽ ലാവ്ലിൻ കേസ് വീണ്ടും കുത്തിപ്പൊക്കി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച യു.ഡി.എഫുകാർക്കിപ്പോൾ എന്താ ഈ ഹാലിളക്കം? അതൊക്കെ മറന്നുപോയോ? അല്ലെങ്കിൽ തന്നെ ലാവ്ലിൻ കേസിൽ പിണറായി എന്തു തെറ്റു ചെയ്തു? ഗവേഷണം നടത്തി നോക്കിയിട്ടും ഇടതുപക്ഷത്തിനെതിരെ മറ്റൊരാരോപണവും ഉന്നയിക്കാൻ ഇല്ലാത്തതുകൊണ്ടല്ലേ എന്നും ഒരു ലാവ്ലിനും പൊക്കിക്കൊണ്ട് വരുന്നത്. ഒരു ലാവ്ലിൻ കൊണ്ടൊന്നും യു.ഡി.എഫ് നേതാക്കളെക്കുറിച്ച് തുടരെത്തുടരെ വരുന്ന ആരോപണങ്ങളെയോ, കേസുകളേയൊ, ശിക്ഷകളെയോ നേരിടാനാവില്ല. ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ള ദുര്യോഗത്തിൽ സന്തോഷിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ആരൊക്കെയെന്ന് രഹസ്യമായി അന്വേഷിച്ചു നോക്കൂ. അപ്പോൾ ചില കാര്യങ്ങളൊക്കെ മനസിലാകും. ജനം എല്ലാം കാണുന്നുണ്ട്. അരിയെത്ര എന്ന് ചൊദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുമ്പോലെയാണ് ഇപ്പോൾ യു.ഡി.എഫ് നേതാക്കൾ. തങ്ങളുടെ എതു തെറ്റ് ചൂണ്ടിക്കാണിച്ചാലും എന്ത് ചോദിച്ചാലും ലാവ്ലിൻ ലാവ്ലിൻ എന്ന് ഉരുവിട്ടുകൊണ്ടിരിക്കും. യു.ഡി.എഫ് ഇപ്പോൾ ഒരുപാട് പ്രതിരോധത്തിലായിപ്പോയി.ഒക്കെ സ്വയംകൃതാനർത്ഥങ്ങൾ.അതിന് ഇടതുപക്ഷത്തിന്റെയോ സി.പി ഐ എമ്മിന്റെയോ മേൽ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ല. മാത്രവുമല്ല കേസുകൾ കൊടുക്കുന്നവരല്ല ശിക്ഷകൾ വിധിക്കുന്നതെന്നും കൂടി യു.ഡി.എഫ് നേതാക്കൾ മനസിലാക്കുന്നത് നല്ലതാണ്. നിരപരാധികളാണെങ്കിൽ അത് കോടതികൾക്കും അന്വേഷണ ഏജൻസികൾക്കും മുന്നിൽ തെളിയിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടണം. അല്ലാതെ നാലും തുനിഞ്ഞ് കേസു കൊടുക്കാൻ നടക്കുന്നവരെയോ, മറ്റ് ഇടതുപക്ഷ നേതാക്കളെയോ ശപിച്ചിട്ട് കാര്യമില്ല. ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ ഒരുവിധം ഭേദപ്പെട്ട നേതാവാണ്. പക്ഷെ അദ്ദേഹത്തിനും ഈ ഗതി വന്നുപോയല്ലോ എന്നോർക്കുമ്പോൾ സങ്കടമില്ലാതില്ല. പൊതുജീവിതത്തിൽ അല്പം സൂക്ഷ്മതയൊക്കെ പുലർത്താൻ ഇനിയെങ്കിലും ശ്രദ്ധിക്കുക! അത്രതന്നെ!

    ReplyDelete